വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ പോലീസ് സേനയിൽ നിന്ന് വിരമിച്ച പുരുഷൻമാർക്ക് അപേക്ഷിക്കാം. 56നും 65നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
പ്രതിമാസ വേതനം 70,000 രൂപ.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായ ജൂൺ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരാകണം.