വെറ്ററിനറി സര്‍ജന്‍: താല്‍കാലിക നിയമനം
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകകളിലേക്ക് രാത്രികാല അടിയന്തര മൃഗ ചികിത്സയ്ക്കായി വെറ്ററിനറി സര്‍ജനെ താല്‍കാലികമായി നിയമിക്കുന്നു.
കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ക്ലിനിക്കല്‍ ഒബ്സ്ട്രെറ്റിക്സ് ആൻ റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ അധിക യോഗ്യത അഭിലഷണീയം. ഫോണ്‍ 0477 2252431.