വിവിധ തസ്തികകളില്‍ നിയമനം

Share:

കോഴിക്കോട്: ഇംഹാന്‍സിലെ ടെലി മെൻറല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ വിവിധ തസ്തികകളില്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അസിസ്റ്റൻറ് പ്രൊഫസര്‍/സീനിയര്‍ കണ്‍സള്‍ട്ടൻറ് (സൈക്യാട്രി), കണ്‍സള്‍ട്ടൻറ് (സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, /സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/സൈക്യാട്രിക് നഴ്‌സിംഗ്, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍/പ്രോജക്ട് കോര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് നിയമനം.

അപേക്ഷകള്‍ ജനുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ), 673008 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

വിവരങ്ങള്‍ക്ക് www.imhans.ac.in

 

Share: