വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഒഴിവുകള്‍

240
0
Share:

സാംസ്‌കാരിക കാര്യവകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, വര്‍ക്ക്, എസ്റ്റാബ്ലിഷ്‌മെന്റ് ജോലികള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളതും കുറഞ്ഞത് ഹെഡ്ക്ലര്‍ക്ക് തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി.ഡബ്ലിയു.ഡി ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, ടൂറിസം വകുപ്പുകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. നിയമനകാലാവധി ആറ് മാസം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും സഹിതം 19നു മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍: 689533, എന്ന വിലാസത്തില്‍ അയയ്ക്കണം.

ഫോണ്‍: 0468 2319740

Tagsvaastu
Share: