സ​ർ​വ​ക​ലാ​ശാ​ലകളിൽ 26 ഒ​ഴി​വുകൾ

Share:

എം​ജി സ​ർ​വ​ക​ലാ​ശാ​ല : 26 ഒ​ഴി​വുകൾ

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ്/​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ 26 ഒ​ഴി​വി​ലേ​ക്ക് ന​വം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നി​ൽ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ന​വം​ബ​ർ 25 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടു ന​ൽ​കാം. 2018ലെ ​യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.
www.facultyrecruitment.mgu.ac.in

കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി : 22 ഒഴിവുകൾ

കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ വി​വി​ധ വ​കു​പ്പ് വി​ഭാ​ഗ​ങ്ങ​ളി​ൽ 22 അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ഒ​ഴി​വു​ള്ള വ​കു​പ്പ്/​വി​ഭാ​ഗം: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, സേ​ഫ്റ്റി ആ​ൻ​ഡ് ഫ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, കെ​മി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, സേ​ഫ്റ്റി), ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഐ​പി​ആ​ർ സ്റ്റ​ഡീ​സ് (ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ര്‍​ട്ടി റൈ​റ്റ്സ്), ഫി​സി​ക്ക​ൽ ഓ​ഷ​നോ​ഗ്ര​ഫി.
www.cusat.ac.in

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ : അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മേ​ലേ പ​ട്ടാ​മ്പി യി​ലെ റീ​ജ​ണ​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (പ്ലാ​ന്‍റ് ബ്രീ​ഡിം​ഗ് ആ​ൻ​ഡ് ജെ​ന​റ്റി​ക്സ്).
ഒ​ഴി​വ്: 2
ന​വം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.
www.kau.in

Share: