യുജിസി– നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റ്‌ 

Share:

ഭാരതത്തിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റൻറ് പ്രൊഫസർ, ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പ്‌ ആൻഡ്‌ അസിസ്‌റ്റൻറ് പ്രൊഫസർ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയായ യൂണിവേഴ്‌സിറ്റി ഗ്രാൻറ്സ്‌ കമീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റിന്‌ അപേക്ഷ ക്ഷണിച്ചു. ജൂൺ 15 മുതൽ 20 വരെയാണ്‌ പരീക്ഷ.

നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയാണ്‌ പരീക്ഷ നടത്തുക.

കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്‌, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ്‌ പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ഉയർന്ന പ്രായം:  ജെആർഎഫിന്‌ 30.

അസി. പ്രൊഫസർ ഉയർന്ന പ്രായ പരിധിയില്ല.

രണ്ട്‌ പേപ്പറായാണ്‌ പരീക്ഷ. ഒബ്‌ജക്ടീവ്‌, മൾട്ടിപ്പിൾ ചോയ്‌സ്‌ ചോദ്യങ്ങളാണുണ്ടാവുക. പേപ്പർ ഒന്നിൽ നൂറ്‌ മാർക്കിൻറെ 50 ചോദ്യങ്ങളും പേപ്പർ രണ്ടിൽ 200 മാർക്കിൻറെ നൂറ്‌ ചോദ്യങ്ങളുമാണുണ്ടാവുക.

ഒന്നാം പേപ്പറിൽ അധ്യാപന/ഗവേഷണ താൽപ്പര്യങ്ങൾ, പൊതുവിജ്ഞാനം, റീസണിങ്‌, വായനാശീലം, ഗ്രഹണശേഷി, ചിന്താശീലം തുടങ്ങിയവയും രണ്ടാം പേപ്പറിൽ ബന്ധപ്പെട്ട വിഷയത്തിലെ അറിവുമാണ്‌ പരിശോധിക്കുക.

രാവിലെ 9.30മുതൽ 12.30 വരെയാണ്‌ ഒന്നാം പേപ്പറിൻറെ പരീക്ഷ. രണ്ടാം പേപ്പർ പകൽ 2.30 മുതൽ 5.30 വരെയാണ്‌.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 16.
വിശദവിവരം www.ugcnet.nta.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: