ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ഒഴിവ്

ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന മാനസികരോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും പദ്ധതിയിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പിയാണ് യോഗ്യത.
താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 0495 2741704