തെറാപ്പിസ്റ്റ് തസ്തികയില്‍ താല്ക്കാലിക നിയമനം
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ, വൃദ്ധജന പരിപാലന യൂണിറ്റുകളിലെ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് ദിവസവേതന വ്യവസ്ഥയില്‍ താല്ക്കാലിക നിയമനം നടത്തുന്നു.
മാര്‍ച്ച് 06 10.30 ന് കുയിലിമല ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ചാണ് കൂടികാഴ്ച.
പ്രതിദിന വേതനം: 755 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 20385 രൂപ
യോഗ്യത: ഡി.എ.എം.ഇ അംഗീകൃത ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്.
യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിശോധനയ്ക്ക് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2232318.