ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ്
ഇൻഫന്ററി ബറ്റാലിയൻ 117 ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ് സ്തികയിൽ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. മണ്ണാർപുരം, തിരുച്ചിറപ്പിള്ളി, തമിഴ്നാട് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ആരോഗ്യവാൻമാരായ വിമുക്തഭടൻമാർക്കും അപേക്ഷിക്കാവുന്നതാണ്. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. സൈനികനായും സിവിലിയനായും ഒരേസമയം രാജ്യത്തെസേവിക്കാം എന്നുള്ളതാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രത്യേകത. കേരളത്തിൽനിന്നുള്ള അപേക്ഷകർ നവംബർ 13 രാവിലെ അഞ്ചിന് തിരുച്ചിറപ്പിള്ളിയിലെ ബെറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സിൽ റിക്രൂട്ട്മെന്റിനായി എത്തണം.
സോൾജ്യർ ജനറൽ ഡ്യൂട്ടി: 57 ഒഴിവ്.
യോഗ്യത: 45 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസ്. ഒാരോ വിഷയത്തിനും 33 ശതമാനം മാർക്ക് വേണം.
സോൾജ്യർ ക്ലാർക്ക്: ഒരു ഒഴിവ്.
യോഗ്യത: അറുപതു ശതമാനം മാർക്കോടെ പ്ലസ്ടു പാസ്. ഒാരോ വിഷയത്തിനും അന്പതുശതമാനം മാർക്കും കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
സോൾജ്യർ (വാഷർമാൻ): ഒരു ഒഴിവ്
യോഗ്യത: പത്താംക്ലാസ് പാസ് (ഹൗസ്കീപ്പർ,മെസ്കീപ്പർ എന്നിവർക്ക് എട്ടാംക്ലാസ്).
ഉയരം:160 സെമീ. തൂക്കം: 50 കിലോഗ്രാം. നെഞ്ചളവ്: 77 സെമീ. അഞ്ചു സെമീ വികാസം.
പ്രായം: 18 – 42. റിക്രൂട്ട്മെന്റ് തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
നവംബർ 12 മുതൽ 17 വരെയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in വെബ്സൈറ്റ് സന്ദർശിക്കുക.