പത്തു ചോദ്യങ്ങൾ ; ഒരുത്തരം

Share:

മത്സര പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളതും എക്കാലവും ഉദ്യോഗാർഥികൾ ഓർത്തിരിക്കേണ്ടതുമായ പത്തു ചോദ്യങ്ങൾ. അവയ്ക്ക് ഒരുത്തരമേയുള്ളു. കൂടുതൽ ചോദ്യോത്തരങ്ങൾ ഈ രീതിയിൽ പഠിക്കുന്നത് ശരിയുത്തരം ഓർത്തിരിക്കാൻ കൂടുതൽ സഹായകമാകും എന്നാണ് വിദഗ്ദ്ധ അഭിപ്രായം.

1. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?
2 . ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം?
3 . മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയത് ?
4 . ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം?
5 . ‘വാസ്കോ ന്യൂനസ് ബെൽബോവ’ കണ്ടെത്തിയ സമുദ്രം ?
6 .അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമായ ഹവായ് സ്ഥിതിചെയ്യുന്നത്?
7 . ‘ശാന്തസമുദ്രം’ എന്ന പേരുകൂടിയുള്ള സമുദ്രം ?
8 .ലോകത്തിൽ ഏറ്റവുമധികം അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന മേഖലയായ ‘റിങ് ഓഫ് ഫയർ’ കാണപ്പെടുന്നത്?
9 . പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്ത ‘ചലഞ്ചർ ഗർത്തം’ ഏതു സമുദ്രത്തിലാണ്?
10 . ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം?

ഉത്തരം : പസഫിക് സമുദ്രം

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Share: