താത്കാലിക നിയമനം

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള മൃദംഗം പ്ലെയര്‍ (ഒന്ന്), ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) (രണ്ട്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 25 ന് രാവിലെ 10 ന് കോളേജില്‍ അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.