ടെക്നോളജി ക്ലിനിക്

Share:

ആലപ്പുഴ: മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നൂതനാശയങ്ങള്‍, വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ ഇന്‍ക്യുബേഷന്‍ ഫെസിലിറ്റീസ്, പാക്കിങ്, മത്സ്യ അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ടെക്നോളജി ക്ലിനിക് സംഘടിപ്പിക്കുന്നു.

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2023 ജനുവരി അവസാനവാരമാണ് ക്ലിനിക്ക് നടത്തുക. താല്‍പര്യമുളളവര്‍ മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം.

ഫോണ്‍: 9946407570, 0477-2241272, 2241632

Share: