അധ്യാപക ഒഴിവുകൾ

Share:

തിരുവനന്തപുരം: ജില്ലയിലെ എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി (നാചുറൽ സയൻസ്) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്.

യോഗ്യത : ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം.

പ്രായം : 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെൻറ്എക്സ്ചേഞ്ചുകളിൽ ജൂലൈ 26നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Share: