ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം 16ന്

222
0
Share:

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച  സെപ്റ്റംബർ  16ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.

Share: