അധ്യാപക ഒഴിവ്: കൂടിക്കാഴ്ച നടത്തും

പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുളള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ മെയ് 17ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഒഴിവുകളില്‍ അപേക്ഷിച്ചവര്‍ മെയ് 22ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.education.kerala.gov.in) വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭിക്കും.