തമിഴ്‌നാട്ടില്‍ നഴ്‌സുമാരുടെ 2345 ഒഴിവുകള്‍

315
0
Share:

തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തമിഴ്‌നാട് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സിലിന്റെ സ്ഥിര രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റു ള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ് ടൂ തലത്തിലോ തമിഴ് ഭാഷ പഠിച്ചിരിക്കണം. അല്ലെങ്കില്‍ തമിഴ്‌നാട് പി.എസ്.സി. നടത്തുന്ന തമിഴ് ഭാഷാ പരീക്ഷ ജയിച്ചിരിക്കണം. തമിഴ്ഭാഷ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം.

സര്‍ക്കാരിനുകീഴിലുള്ള കരാര്‍ നിയമനമാണ്. (പരസ്യ നമ്പര്‍: 01/MRB/2019 )
രണ്ട് വര്‍ഷത്തിനുശേഷം സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്.

ശമ്പളം: 14000 രൂപ.

പ്രായം: 2019 ജൂലായ് 1-ന് 18-32

യോഗ്യത: വനിതകള്‍- മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജനറല്‍ നഴ്‌സിങ് പരിശീലനം, ആറ് മാസത്തെ മിഡൈ്വഫറി പരിശീലനം. തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിൽ നിന്നായിരിക്കണം സര്‍ട്ടിഫിക്കറ്റ്.

പുരുഷന്മാര്‍- ജനറല്‍ നഴ്‌സിങ്ങില്‍ മൂന്ന് വര്‍ഷത്തെ പരിശീലനം. സൈക്യാട്രിയില്‍ ആറ് മാസത്തെ പരിശീലനം.

പരീക്ഷ: ഒബ്ജക്ടീവ് രീതിയില്‍ 100 മാര്‍ക്കിനുള്ള (200 ചോദ്യങ്ങള്‍) ഒ.എം.ആര്‍. പരീക്ഷയുണ്ടാവും. ഇംഗ്ലീഷിലായിരിക്കും പരീക്ഷ. രണ്ടര മണിക്കൂറാണ് പരീക്ഷ.

പരീക്ഷാ ഫീസ്: 700 രൂപ
അപേക്ഷ: www.mrb.tn.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27

വിശദ വിവരങ്ങൾ : www.mrb.tn.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

Tagsnurses
Share: