സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ നിയമനം
തൃശൂര്‍ പൂങ്കുന്നത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യ ബോര്‍ഡ് കേന്ദ്ര കാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ ബി.ടെക്/എം.സി.എ യോഗ്യതയുള്ള 21നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ / സോഫ്റ്റ് വെയര്‍ ഡെവലപര്‍ ആയി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രതിമാസം 25,000 രൂപയാണ് വേതനം.
താല്പര്യമുള്ളവര് കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം, തൃശ്ശൂര്‍ 680 002 എന്ന വിലാസത്തിലോ matsyaboard@gmail.com എന്ന ഇ മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.fisheries.kerala.gov.in
ഫോണ്‍: 0487 2383088.