ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ സബ് ഇന്‍സ്‌പെക്ടര്‍

348
0
Share:

സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്‌സ്), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ നിയമനത്തിനായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്.) എന്‍ജിനീയറിങ് സെറ്റ് അപ്പ് അ പേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. 139 ഒഴിവുകളാണുള്ളത്.

യോഗ്യത
സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്‌സ്): സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ജെ.ഇ./എസ്.ഐ. (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.

പ്രായം: 30 വയസ്സ് കവിയരുത്.
സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്പളം: 35400-112400 രൂപ
അപേക്ഷാഫീസ്: 200 രൂപ.
അപേക്ഷ: http://www.bsf.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി
അവസാന തീയതി: ഒക്ടോബര്‍ 01

Share: