സ്‌റ്റോര്‍ കീപ്പര്‍ നിയമനം
എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനും ഒബിസി വിഭാഗത്തിനുമായി സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത :ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെൻറിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം ഇവയിലെവിടെയെങ്കിലും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി 18 നും 35 നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം ).
യോഗ്യതയുളളവള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 ന് മുന്‍പ് അതാത് എംപ്ലോയ്‌മെൻറ എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.
ഫോണ്‍: 0484 2312944.