സ്റ്റാഫ് നഴ്‌സ് ഒഴിവ്

Share:

പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ക്ലിനിക്കുകളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നേഴ്‌സിങ് / മൂന്നുവര്‍ഷത്തെ ജി.എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-41 വയസ്.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 12 നകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04924-254382.

Share: