സ്റ്റാഫ് നഴ്സ് : 362 ഒഴിവുകൾ
റാഞ്ചിയിൽ പ്രവർത്തിക്കുന്ന രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
362 ഒഴിവുകളാണുള്ളത്.
പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത സ്ഥാപനം/സർവകലാശാലയിൽനിന്ന് നാലുവർഷത്തെ ബിഎസ്സി നഴ്സിംഗ് ബിരുദം. അല്ലെങ്കിൽ രണ്ടു വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം.
പ്രായം: 31.12.2018ന് 35 വയസിൽ കൂടരുത്.
സ്ത്രീകൾക്ക് 38 വയസുവരെ അപേക്ഷിക്കാം.
ജാർഖണ്ഡിൽ സ്ഥിരതാമസക്കാരായ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം പ്രായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 600 രൂപ.
അപേക്ഷിക്കേണ്ട വിധം: www.rimsranchi.org എന്ന വെബ്സൈറ്റിലൂടെ.
അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.