സ്റ്റാഫ് നഴ്സ്: താത്കാലിക നിയമനം

Share:

എറണാകുളം:  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു.

പ്രായം: 2022 ജനുവരി ഒന്നിന് 18 – 36 .

യോഗ്യത: പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ് , കെ.എന്‍.സി രജിസ്ട്രേഷന്‍, കാത്ത് ലാബ് പരിചയം.

താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബര്‍ 14-ന് (തിങ്കളാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ രാവിലെ 11- ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം.

രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ

ഫോൺ : 0484- 2754000.

Share: