കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.
ആദ്യഘട്ട ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും.
26 വയസാണ് പ്രായപരിധി. പ്രായത്തിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.
പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. ടൈപ്പിംഗ് / സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.
താത്പര്യമുള്ളവർ https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 8.
സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.in , https://ssc.nic.in