ശ്രേഷ്ഠം പദ്ധതി: ഒക്ടോബർ 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സംസ്ഥാനത്തെ / രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും/ പരിശീലകരിൽ നിന്നും പരിശീലനം നേടുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത കലാ-കായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പദ്ധതിയിലൂടെ പരിശീലനം ഉറപ്പ് വരുത്തുന്നു.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി സാമൂഹ്യനീതി വകുപ്പിൻറെ swd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 2343241