സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

പത്തനംതിട്ട: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം സംബന്ധിച്ചുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലാ വനിതാ ശിശുവികസന ഓഫീസിലേക്ക് 25 നും 35 നും മധ്യേ പ്രായമുള്ളതും എം.എ സോഷ്യോളജി/ എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള ഒരു വനിതാ സോഷ്യല്‍ വര്‍ക്കറെ ആറുമാസം കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്കായി എന്‍.ജി.ഒ കളില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചു.
അപേക്ഷ ഡിസംബര്‍ 17 നകം പത്തനംതിട്ട ഡോക്ടേഴ്സ് ലെയ്നില്‍ കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍ – 0468 2224130.