സാകല്യം പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം

എറണാകുളം : സാമൂഹ്യനീതി വകുപ്പ് ട്രാൻസ് വ്യക്തികൾക്ക് തൊഴിൽ നൈപുണ്യം നേടുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന സാകല്യം പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം.
എറണാകുളം ജില്ലയിലെ 18 വയസ്സ് പൂർത്തിയായതും ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉള്ളതും സ്വന്തമായി ജീവിതമാർഗം ഇല്ലാത്തതുമായ ട്രാൻസ് വ്യക്തികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ എറണാകുളം ജില്ല സാമൂഹ്യനീതി ഓഫീസിൽ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹിക ഓഫീസിൽ ബന്ധപ്പെടാം.
അപേക്ഷാഫോറം https://sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 0 4 8 4- 2 4 2 5 3 7
അപേക്ഷ നൽകേണ്ട അവസാന തീയതി: ആഗസ്റ്റ് 20.