കൊച്ചിൻ ഷിപ് യാർഡിൽ സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ

Share:

കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ പ്രോജക്ട് ഓഫീസറെയും പ്രോജക്ട് ഓഫീസറെയും മൂന്ന് വർഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ : 40 .
സീനിയർ പ്രോജക്ട് ഓഫീസർ മെക്കാനിക്കൽ 2, ഇലക്ട്രിക്കൽ 1, ഇലക്ട്രോണിക്സ് 1, സിവിൽ 2 എന്നിങ്ങനെയും പ്രോജക്ട് ഓഫീസർ മെക്കാനിക്കൽ 20, ഇലക്ട്രിക്കൽ 5, ഇലക്ട്രോണിക്സ് 4, സിവിൽ 2, ഇൻസ്ട്രുമെന്റേഷൻ 1, ഐടി 2 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം.

യോഗ്യത നേടിയശേഷം ഷിപ് യാർഡ്ലൊ തുറമുഖത്തിലൊ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലൊ ഹെവി എൻജിനിയറിങ് കമ്പനിയിലൊ നാല് വർഷത്തെ പ്രവൃത്തിപരിചയമാണ് സീനിയർ പ്രോജക്ട് ഓഫീസർക്ക് വേണ്ടത്.

പ്രോജക്ട് ഓഫീസർക്ക് രണ്ട് വർഷത്തെ പരിചയം വേണം. കംപ്യൂട്ടർ അറിയണം.

പ്രായം 35ൽ അധികരിക്കരുത്. 2019 ഏപ്രിൽ 24നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പേഴ്സണൽ ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ 24. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് “The Chief General Manager (HR & Training), Cochin Shipyard Ltd, Perumanoor PO, Kochi682015 എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റായോ കൊറിയറായോ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 30.

Share: