സീനിയര്‍ റസിഡന്‍റ്: കരാര്‍ നിയമനം
എറണാകുളം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പൾമനറി മെഡിസിന്‍, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് പൾമനറി മെഡിസിന്‍ ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യ രണ്ട് ഒഴിവ്.
പ്രായ പരിധി 25-45,
വേതനം 70,000 രൂപ.
യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്‍റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.