സ്വയം തൊഴില്‍ വായ്പാ പദ്ധതി – അപേക്ഷ ക്ഷണിച്ചു

279
0
Share:

കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ ആവശ്യമുളള, എറണാകുളം ജില്ലയിലെ ഒ.ബി.സി ( മറ്റു പിന്നോക്കസമുദായം) / മതന്യൂനപക്ഷ ( മുസ്ലിം, ക്രിസ്ത്യന്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേയായിരിക്കണം.

വരുമാനപരിധി ഒ.ബി.സി വിഭാഗക്കാര്‍ക്ക് 300000/ രൂപയിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഗ്രാമങ്ങളില്‍ 98000/ രൂപയ്ക്കും നഗരപ്രദേശങ്ങളില്‍ 120000/ രൂപയ്ക്കും താഴെയായിരിക്കണം.

പരമാവധി വായ്പാതുക ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ 6 മുതല്‍ 7 ശതമാനം വരെ പലിശക്കും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വരെ – 6 ശതമാനം പലിശക്കും ലഭിക്കും.

വായ്പയ്ക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ എറണാകുളം നോര്‍ത്ത് പരമാര റോഡിലുളള ( സ്പെഷ്യലിസ്റ്റ് ആശുപത്രിക്കു സമീപം ) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ സെപ്തംബര്‍ 30 നു മുമ്പായി നേരില്‍ ഹാജരാകണം.

ഫോണ്‍ നമ്പര്‍ 0484 2394005.

കോര്‍പ്പറേഷന്റെ മറ്റു വായ്പാപദ്ധതികളെക്കുറിച്ചറിയാന്‍ www.ksbcdc.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: