സ്വയം തൊഴില്‍ സംരംഭകര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കൈത്താങ്ങ്

269
0
Share:

കൊച്ചി: സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ആശ്വാസം പകരുന്നതാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍. കൃത്യമായി ബിസിനസ്സ് പ്ലാനുമായി വരുന്ന ഏതൊരു സംരംഭകനും ലളിതമായ നടപടി ക്രമങ്ങളിലൂടെ വളരെ വേഗം ബാങ്ക് വായ്പ ലഭ്യമാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഉയര്‍ന്ന സബ്‌സിഡിയുണ്ട്. പ്രധാനപ്പെട്ട ബാങ്ക് ലിങ്ക്ഡ് വായ്പ പദ്ധതികളായ കെസ്‌റു, മള്‍ട്ടി പര്‍പ്പസ്/സര്‍വീസ് സെന്റേഴ്‌സ് ജോബ്ബ് ക്ലബ്ബ് എന്നിവ കൂടാതെ വകുപ്പു നേരിട്ടു നല്കുന്ന അശരണരായ വനിതകള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള ശരണ്യ, കൈവല്ല്യ പദ്ധതികളുമുണ്ട്.

വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ (ഫോണ്‍0484-2422458) അതാത് താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ബന്ധപ്പെടുക.

Share: