സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൊല്ലം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65 നും ഇടയില്‍ പ്രായമുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നവജീവന്‍-സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
50,000/ രൂപ വായ്പയും 25 ശതമാനം സബ്‌സിഡിയും ലഭിക്കും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കി വരുന്നവര്‍ക്ക് മുന്‍ഗണന. അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കാം.