സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

Share:

 

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ദിവസവേതനം- 504 രൂപ.

ഇന്ത്യന്‍ മിലട്ടറി സര്‍വീസില്‍ നിന്നും ജെ.സി.ഒ റാങ്കില്‍ വിരമിച്ച മികച്ച ശാരീരിക ക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്.

പ്രായപരിധി- 30നും 50നും മധ്യേ.

യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം അഞ്ചിനു മുന്‍പ് സൂപ്രണ്ടിന്‍റെ ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 0477 2282367, 2282368, 2282369.

Share: