രണ്ടു ലക്ഷം അപേക്ഷകർ പുറത്ത്
സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു.
പരീക്ഷ എഴുതുമെന്ന് യഥാസമയം ഉറപ്പുനൽകാത്ത 1,98,729 പേർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 4,90,633 പേർ പരീക്ഷ എഴുതുമെന്ന് പ്രൊഫൈലിലൂടെ ഉറപ്പ് നല്കിയിട്ടുള്ളതായി പി എസ് സി അറിയിച്ചു. 6,89,362 അപേക്ഷകരാണുണ്ടായിരുന്നത് .
പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നതിനുള്ള അവസാന തിയതി ഓഗസ്ററ് പതിനൊന്നായിരുന്നു. ഒക്ടോബര്‍ 13 ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. ഇനി കൃത്യതയോടെ പഠിക്കാനുള്ള സമയമായി.അതിനുള്ള ചോദ്യങ്ങളും ഉത്തരവും www.careermagazine.in എന്ന വെബ്‌സൈറ്റിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുകയാണ്.
സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പുറമെ വിജിലന്‍സ് ട്രിബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വിജ്ഞാപനത്തിന് 5.17 ലക്ഷം പേരായിരുന്നു അപേക്ഷിച്ചത്. അതിന്റെ റാങ്ക്പട്ടിക 2016 ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ചു. 2019 ഏപ്രില്‍ ഏഴിന് കാലാവധി അവസാനിക്കും. അടുത്ത ദിവസം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് നടപടികള്‍ പൂർത്തിയാകുന്നത്.
പരീക്ഷയെഴുതുമെന്ന് മുന്‍കൂട്ടി ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതിലൂടെ ഉറപ്പ് നല്‍കുന്നവര്‍ക്കാണ് അഡ്മിഷന്‍ ടിക്കറ്റും പരീക്ഷാകേന്ദ്രവും അനുവദിക്കുന്നത്. പരീക്ഷാത്തീയതിയും ഉറപ്പ് നല്‍കാനുള്ള അവസാനതീയതിയും അപേക്ഷകരെ എസ്.എം. എസ്. വഴിയും പ്രൊഫൈല്‍ സന്ദേശമായും അറിയിച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന സാങ്കേതികപ്രശ്നം പരീക്ഷയെഴുതാനുള്ള അവകാശമായി കണക്കാക്കില്ലെന്നും പി.എസ്.സി. വ്യക്തമാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റിന് ഇത്തവണ 6,89,362 അപേക്ഷകളാണ് ലഭിച്ചത് . നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റത്തിന് 5,774 പേരും അപേക്ഷിച്ചു. കഴിഞ്ഞ ഡിസംബര്‍ 14-നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
അഡ്മിഷൻ ടിക്കറ്റ് സെപ്റ്റംബർ 29 മുതൽ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാദിവസംവരെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.
പരീക്ഷക്കുള്ള മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും www.careermagazine.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സൗജന്യ പരിശീലനത്തിനും കഴിവ് പരിശോധിക്കുന്നതിനും ഇതിലൂടെ കഴിയും. വരിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.