സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ജൂനിയർ അസോസിയറ്റ്സ്: 8904 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ സർക്കിളുകളിലായി ജൂനിയർ അസോസിയറ്റ്സ് (കസ്റ്റമർ സപ്പോർട് ആൻഡ് സെയിൽസ്‐ ക്ലറിക്കൽ തസ്തിക) 8904 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം.
15 വര്‍ഷം സര്‍വീസും സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷനുമുള്ള പത്താംക്ലാസുകാരായ വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാം.
പ്രായം 20‐28. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവരെ മെയിൻ പരീക്ഷക്ക് വിധേയമാക്കും. മെയിൻ പരീക്ഷക്ക് ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
രണ്ട് പരീക്ഷകളും ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ്.
പത്താം ക്ലാസ്സിലൊ പന്ത്രണ്ടാം ക്ലാസ്സിലൊ ബന്ധപ്പെട്ട പ്രാദേശിക ഭാഷ പഠിച്ച് ജയിച്ചവർ തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയിൽ പരീക്ഷയെഴുതേണ്ട. അല്ലാത്തവർ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രാദേശിക ഭാഷയുടെ പരീക്ഷ ജയിച്ചിരിക്കണം.
കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.
പ്രിലിമിനറി പരീക്ഷ ജൂണിലും മെയിൻ പരീക്ഷ ആഗസ്തിലുമാകാനാണ് സാധ്യത.
750 രൂപയാണ് അപേക്ഷാഫീസ്.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
https://bank.sbi/careers, www.sbi.co.in/careers എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി മെയ് 3.
കേരളത്തിൽ 247 ഒഴിവുകളാണുള്ളത്.