സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ
പ്രൊബേഷണറി ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷണറി ഓഫീസർ: 2,000 ഒഴിവ്.
യോഗ്യത: കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള യൂണിവേഴ്സിറ്റി, സ്ഥാപനം എന്നിവയിൽനിന്ന് ഏതെങ്കിലും ബിരുദം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അവസാന വർഷക്കാർ 2019 ജൂലൈ ഒന്നിന് മുന്‍പ് ബിരുദം പാസായി എന്ന രേഖ ഇന്റർവ്യൂവിനു ക്ഷണിക്കപ്പെട്ടാൽ ഹാജരാക്കണം.
പ്രായം: 2019 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി 21- 30 വയസ്. 02-04-1989നും 01-04-1998 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ശന്പളം: 23,700- 42,020 രൂപ.
അപേക്ഷാ ഫീസ്:750 രൂപ. ഓൺലൈനായി അടയ്ക്കണം. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 120 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 22
അപേക്ഷിക്കേണ്ടവിധം- 2019 ഏപ്രിൽ 22 നു മുന്‍പായി സ്റ്റേറ്റ് ബാങ്കിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫോം സമർപ്പിച്ച ശേഷം ഉദ്യോഗാർഥികൾ ഓണ്‍ലൈൻ ആപ്ലിക്കേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.