സൈനിക ക്ഷേമ, പുനരധിവാസ പദ്ധതി സെമിനാർ

എറണാകുളം : ജില്ലാ സൈനിക ക്ഷേമ ഓഫീസിൻറെ ആഭിമുഖ്യത്തിൽ ആലുവ, പറവൂർ താലൂക്കുകളിൽ താമസിക്കുന്ന വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു.
നവംബർ 10 ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നു വരെ ആലുവയിലുള്ള ജില്ലാ പോലീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഹാളിലാണ് സെമിനാർ.
വിവിധ സൈനിക ക്ഷേമ, പുനരധിവാസ, പദ്ധതികളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംശയ നിവാരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ഫോൺ: 0484 2422239