റെയില്‍വേയിൽ കായിക താരങ്ങൾക്ക് അവസരം

293
0
Share:

സതേണ്‍ റെയില്‍വേയിലും നോര്‍ത്ത് ഈസ്റ്റ്ഫ്രോണ്ടിയ൪ റെയില്‍വേയിലും നിലവിലുള്ള 62 സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സതേണ്‍ റെയില്‍വെയിൽ- 20
പരസ്യ വിജ്ഞാപന നമ്പര്‍: RRC:01/2017

അപേക്ഷാ ഫീസ്‌: എസ്.സി, എസ്.ടി വിഭാഗക്കാര്‍, വിമുക്ത ഭടന്മാര്‍, അംഗപരിമിതര്‍, വനിതകള്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് 250 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 18.

കൂടുതൽ വിവരങ്ങൾ   http://www.sr.indianrailways.gov.in എന്ന വെബ്‌സൈറ്റിൽ

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയ൪ റെയില്‍വേയിൽ -21
പരസ്യ വിജ്ഞാപന നമ്പര്‍: 01/2017
അപേക്ഷാ ഫോമിന്‍റെ മാതൃകക്ക് www.nft.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി: നവംബര്‍ 27

നോര്‍ത്തേൺ റെയില്‍വെയിൽ -21
പരസ്യ വിജ്ഞാപന നമ്പര്‍: RRC/NR 01/2017/SQ.
അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.rrcnr.org 
അവസാന തീയതി: ഡിസംബര്‍ 21
അപേക്ഷിക്കുന്നതിനുള്ള യോഗ്യത: ശമ്പള സ്കെയില്‍ അനുസരിച്ച് രണ്ടു വിഭാഗങ്ങളായിട്ടാണ് നിയമനം.
ശമ്പളം സ്കെയില്‍: 2/3(ഗ്രേഡ് പേ1900/2000 രൂപ)

വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്/ഐ.ടി.ഐ/ തത്തുല്യം.

കായിക നേട്ടങ്ങള്‍: ലോകകപ്പ്(ജൂനിയര്‍/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ് (ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ഗെയിംസ് (സീനിയര്‍), കോമണ്‍വെല്‍ത്ത് ഗെയിംസ് (സീനിയര്‍) എന്നിവയിൽ ഏതിലെങ്കിലും ഒന്നില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം. അല്ലെങ്കില്‍, കോമണ്‍വെല്‍ത്ത് ചാമ്പ്യ൯ഷിപ്പ്(ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് /ഏഷ്യ കപ്പ, സാഫ് ഗെയിംസ് (സീനിയര്‍), വേള്‍ഡ് റെയില്‍വേസ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ഒന്നില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍, ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ (സീനിയര്‍/യൂത്ത്/ജൂനിയര്‍) കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ മേല്‍നോട്ടത്തിൽ നടക്കുന്ന ദേശീയ ഗെയിംസില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍, ഓൾ ഇന്ത്യ ഇന്‍റ൪യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍, ഫെഡറേഷ൯ കപ്പ് (സീനിയര്‍), ചാമ്പ്യന്‍ഷിപ്പിൽ ഒന്നാം സ്ഥാനം.
പ്രായം: 2018 ജനുവരി ഒന്നിന് 18 നും 25നും ഇടയിൽ.
ശമ്പള സ്കെയില്‍: 4/5 (ഗ്രേഡ് പേ 2400/2800 രൂപ)
വിദ്യാഭ്യാസ യോഗ്യത: ബിരുദം.
കായിക നേട്ടങ്ങള്‍: ഒളിംപിക് ഗെയിംസ് (സീനിയര്‍) വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ടാവണം. അല്ലെങ്കില്‍ ലോകകപ്പ്(ജൂനിയര്‍/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ് (ജൂനിയര്‍/സീനിയര്‍), കോമണ്‍ വെല്‍ത്ത് ഗെയിംസ് (സീനിയര്‍) എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം.
പ്രായം: ജനുവരി 2018 നു 18നും 25നും ഇടയില്‍.
അപേക്ഷകരുടെ കായിക നേട്ടങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിൽ ലഭിച്ചതായിരിക്കണം. മാത്രമല്ല കായിക രംഗത്ത് നിലവിൽ സജീവമായിരിക്കണം.

Share: