സീനിയര്‍ റെസിഡൻറ് നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിവിടിഎസ്, ഗൈനക്കോളജി, ഓര്‍ത്തോപെഡിക്സ് വകുപ്പുകളില്‍ താല്‍കാലിക സീനിയര്‍ റെസിഡൻറ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം principalmcc@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 14 നകം അപേക്ഷിക്കണം. ‘കരാറിലെ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് ഇ മെയിലില്‍ വിഷയം നല്‍കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം അഭിമുഖം നടത്തും. ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല.
വിശദവിവരം govtmedicalcollege.kozhikode.ac.in ല്‍ ലഭിക്കും.