കിര്‍ടാഡ്‌സില്‍ റിസര്‍ച്ച് അസിസ്റ്റൻറ് ഒഴിവ്

Share:

കിര്‍ടാഡ്‌സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) റിസര്‍ച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് പ്രതിമാസ ഹോണറേറിയത്തിനു താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ 10 രാവിലെ 11 ന് കിര്‍ടാഡ്‌സ് വകുപ്പില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
റിസര്‍ച്ച് അസിസ്റ്റൻറ് -നാലൊഴിവ്-
യോഗ്യത : ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രപ്പോളജി/സോഷേ്യാളജി വിഷയത്തില്‍ (റഗുലര്‍ പഠനം) കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച ബിരുദാനന്തര ബിരുദം. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ, സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത (പട്ടിക വിഭാഗ മേഖലയില്‍ കൂടുതല്‍ അഭിലഷണീയം) ഗവേഷണ പരിചയം ഉണ്ടായിരിക്കണം.
പ്രതിഫലം : പ്രതിമാസം 17,000 രൂപ ഹോണറേറിയവും 3,000 രൂപ യാത്രാബത്തയും ലഭിക്കും.
പ്രായം: അപേക്ഷകര്‍ക്ക് 2018 ജനുവരി ഒന്നിന് 35 വയസ് കവിയരുത്. പട്ടിക, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ., കോഴിക്കോട് – 673 017 എന്ന വിലാസത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share: