റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം

387
0
Share:

കണ്ണൂർ: സംസ്ഥാന വനിതാവികസന കോർപ്പറേഷൻറെ കീഴില്‍ വനിതകള്‍ക്ക് മാത്രമായി കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ ഒക്ടോബര്‍ 17നു ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിൻറെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
60 ദിവസം നീണ്ട് നിൽക്കുന്ന പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റിവ്ഇംഗ്ലീഷ്, ഇൻറർവ്യൂ മാനേജ്‌മെൻറ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെമെൻറ്,കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം നല്കുന്നത്.
പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ 04972800572, 9496015018 എന്നീ നമ്പറുകളിൽ ലഭിക്കും.

Share: