സൈക്കോളജി അപ്രിൻറിസ് നിയമനം

Share:

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ജീവനി സൈക്കോളജി അപ്രിൻറിസിനെ (കൗൺസിലർ) താത്കാലികമായി നിയമിക്കുന്നു.
സൈക്കോളജിയിൽ റഗുലറായി നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ കൗൺസിലിങ്ങിലോ ഉള്ള അധിക യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

അനുയോജ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും അതിൻറെ പകർപ്പും സഹിതം ജൂലൈ 24ന് രാവിലെ 11ന് പ്രിൻസിപ്പലിൻറെ ചേംബറിൽ അഭിമുഖത്തിനായി ഹാജരാകണം.

Share: