സൗജന്യ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15ന് നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് ആറ് മുതൽ 25 ദിവസത്തെ സൗജന്യ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. 55 ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.
താത്പര്യമുള്ളവർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, സ്റ്റുഡന്റസ് സെന്റർ, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.