പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിൻറെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്.
രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇൻറർവ്യൂവിന് ക്ഷണിച്ചു.
NET/GATE യോഗ്യതകൾ അഭിലഷണീയം.
വനിതകൾക്ക് മുൻഗണന.
അപേക്ഷകർ മാർച്ച് 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.