പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവ്

Share:

കാസർഗോഡ്: ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതിയുടെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലയില്‍ മൂന്ന് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്. ബി.എഫ്.എസ്.സി/ ഫിഷറീസ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യരായവര്‍ ബയോഡാറ്റയും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 27 ന് രാവിലെ 11 ന് കാഞ്ഞങ്ങാടുള്ള ജില്ലാ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ഫോണ്‍: 04672202537

Share: