പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് നിയമനം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനറ്റിക്സ് വിഭാഗത്തിനു കീഴിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം ഉണ്ടാവണം. എം.എസ്.സി നഴ്സിംഗ്, ഐസിഎംആർ / ഡിഎച്ച്ആർ / ഡിബിറ്റി ക്ക് കീഴിലെ ന്യൂ ബോൺ / പീഡിയാട്രിക്സ് പ്രോജക്ടുകളിൽ സേവന പരിചയം, ഇൻഫൻറ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക്ക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിംഗ് പ്രോഗ്രാം എന്നിവയിൽ പ്രവർത്തി പരിചയം, ഡാറ്റ കളക്ഷൻ ആൻഡ് മാനേജ്‌മെൻറി ൽ പ്രവർത്തി പരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.
പ്രതിമാസ വേതനം 28,000 + എച്ച്ആർഎ.
കരാർ കാലാവധി ഒരു വർഷം.
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നേരിട്ടെത്തണം.

Share: