പ്രൊജക്ട് കൗൺസിലർ നിയമനം

Share:

ആലപ്പുഴ: സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രൊജക്ടിൽ പ്രൊജക്ട് കൗൺസിലറുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

സൈക്കോളജി/സൊഷ്യോളജി/സൊഷ്യൽ വർക്ക് അന്ത്രപ്പോളജി ഇവയിൽ ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം രണ്ട് വർഷത്തെ കൗൺസിലിങ് പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത.

യോഗ്യതയുള്ളവർ ജൂൺ 26 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് രേഖകളുമായി ഹാജരാകണം.

Share: