പ്രോജക്ട് അസോസിയേറ്റ്; ഇന്റര്‍വ്യൂ 20ന്

ജില്ലാ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പരിചയ സമ്പന്നരായവരെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ 10.30ന് നടക്കും.
യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മലയാള ഭാഷയില്‍ പ്രാവീണ്യവും വികസന റിപ്പോര്‍ട്ടുകള്‍ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പരിജ്ഞാനവും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള മുന്‍പരിചയം.
ജില്ലയിലുള്ളവര്‍ക്കും പദ്ധതി ആസൂത്രണ പ്രക്രിയയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ രേഖകളുമായി കൊല്ലം കലക്‌ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തണം.