വീണപൂവ്

311
0
Share:

കുമാരനാശാൻ

കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.

“ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ

ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിൻറെ-

യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ”

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിൻറെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിൻറെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു.

തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിൻറെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെ തുടർന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിൻറെ പ്രതിഫലനമായിരുന്നു.

ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ ചരിത്രകാവ്യമാണ് വീണപൂവ്.രാജാവ് വണ്ടായും രാജ്ഞി പൂവായും പ്രത്യക്ഷപ്പെടുകയാണ് വീണപൂവില്‍. മലയാളത്തില്‍ വീണപൂവിനു മുമ്പുള്ള ഒറ്റകൃതികളിലും ഇത്തരം ഭാഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.അതുപോലെ ആശാന്‍റെ എല്ലാകൃതികളിലും രാജവാഴ്ചയുടെ പതനവും അത് നിലവില്‍ വന്ന ചരിത്രവുമാണ് പ്രധാനവിഷയമെന്ന് എടുത്ത് പറയാവുന്നതാണ്. ഭാഷയുടെ പ്രയോഗശൈലിയില്‍ അപാരമായ പാണ്ഡിത്യമാര്‍ജ്ജിക്കാന്‍ ആശാന് കഴിഞ്ഞത് ആശാ ന്‍ കൃതികളിലെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നവരി ല്‍ അത്ഭുതമുണ്ടാക്കുന്നതാണ്.കവികളില്‍ കാളിദാസനാ ണ് ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ ശാന്‍ കൃതികളിലൂടെ പുറത്തുവന്നിരിക്കുന്ന ആശയങ്ങളും അര്‍ത്ഥതലങ്ങളും കാളിദാസകൃതികള്‍ക്കുപോലുമില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.സാധരണ ക്കാര്‍ക്ക് ഭാഷയെ തിരിച്ചറിഞ്ഞ് പഠനം നടത്തുവാന്‍ സ ഹായകമായ വിധത്തില്‍ പദപ്രയോഗം നടത്തുന്നതില്‍ ആ ശാന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നു,പ്രത്യേകിച്ചും പി ന്നോക്ക ജനവിഭാഗങ്ങളുടെയിടയിലേക്ക് അന്വേഷണചിന്ത കടത്തിവിടുന്ന വിധമാണ് ഭാഷാപ്രയോഗം.
അത് വീണപൂവിലും കരുണയിലും സ്പഷ്ടമായും ലളിതമായും പ്രത്യക്ഷ പ്പെടുന്നുവെന്നത് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.

മതസംസ്ക്കാരത്തിന്‍റെ വീഴ്ചയാണ് വീണപൂവിലെ ചരിത്രാംശം.ഇതിലെ വീണപൂവ് ഏതോ ഒരു വൃക്ഷത്തി ന്മേലുണ്ടായ പൂവ് വീണതുകണ്ട് ആശാന്‍ രചിച്ചിരിക്കുന്ന കൃതിയാണെന്നാരോപിച്ച് ഇതിനെ നിര്‍ജ്ജീവമാക്കുവാന്‍ പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്. സാഹിത്യം മനുഷ്യ-സമൂഹത്തിന്‍റെ കഥപറയുന്നതാണെന്ന കാര്യത്തില്‍ ആശാന് നിർബന്ധമുണ്ടായിരുന്നു. ബഹുഭൂരിപക്ഷം ജന്തുജീവിതം നയിക്കുമ്പോള്‍ മറ്റൊരു ന്യൂനപക്ഷം സ്വ ര്‍ഗ്ഗീയ ജീവിതം നയിക്കുന്നു.ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല.കേരളത്തില്‍ വേദകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാണീഭരണം മുതല്‍ തുടങ്ങിയതാണ്.”വീണപൂക്കളെ വീണ്ടു മുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു”എന്ന് വയലാര്‍ പാടിയത് ചരിത്രബോധത്തോടെയാണ്.

  • കടപ്പാട്: സായാഹ്ന ഫൗണ്ടേഷൻ , തിരുവനന്തപുരം
Share: