ചിന്താവിഷ്ടയായ സീത – കുമാരനാശാൻ
അനാചാരങ്ങൾക്കെതിരായി തൂലിക ചലിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു, കുമാരനാശാൻ.
ചിന്താവിഷ്ടയായ സീത (1916) – ആദ്യത്തെ ഫെമിനിസ്റ്റ് കാവ്യം എന്ന് അറിയപ്പെടുന്നു. വാല്മീകിയുടെ സീതയിൽ നിന്ന് വ്യത്യസ്തമായി ആശാന്റെ സീത തന്റെ മനോവിചാരങ്ങൾ തുറന്നുപറയുകയും ആത്മവിമർശനത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്കു്. ഡോ. സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ‘ആശാന്റെ സീതാകാവ്യം’ എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1924 ജനുവരി 16 ന് അൻപതാം വയസ്സിൽ പല്ലനയുണ്ടായ ബോട്ടപകടത്തിൽ കുമാരനാശാൻ അന്തരിച്ചു.
ഇന്ന് തൊണ്ണൂറ്റി നാലാം ചരമവാർഷികം.
ചിന്താവിഷ്ടയായ സീത ഇ-ബുക്ക് കരിയർ മാഗസിൻ വായനക്കാർക്ക് സൗജന്യമായി വായിക്കാം .
കടപ്പാട്: * സായാഹ്ന ഫൗണ്ടേഷൻ , തിരുവനന്തപുരം