ഓഫ്‌സെറ്റ് പ്രിൻറിംഗ് ടെക്‌നോളജി കോഴ്സ്

Share:

കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (കേരള സ്റ്റേറ്റ് സെൻറ ര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗ്) സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിൻറിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി – പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പൻറും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സര്‍ട്ടിഫിക്കറ്റ്, പ്രിൻറിംഗ് ഡിപ്പാര്‍ട്ടുമെൻറി ല്‍ ഡി.ടിപി. ഓപ്പറേറ്റര്‍ ഗ്രേഡ് 2, ഓഫ്‌സെറ്റ് പ്രിൻറിം ഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് -2, പ്ലേറ്റ് മേക്കര്‍ ഗ്രേഡ് -2 തസ്തികകളിലേക്ക് കേരള പി.എസ്.സി മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

സി-ആപ്റ്റിൻറെ കോഴിക്കോട് സബ് സെൻറ റിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌ക്കൂള്‍ ബില്‍ഡിംഗ്, റാം മോഹന്‍ റോഡ്, ശിക്ഷക് സദന് പിന്‍വശം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും.

ഫോണ്‍ (0495) 2723666, 2356591, 9400453069.

വെബ്‌സൈറ്റ് : www.captkerala.com

Share: